Site iconSite icon Janayugom Online

600 ദശലക്ഷം വര്‍ഷം പഴക്കം: ഹിമാലയത്തിൽ സമുദ്ര അവശേഷിപ്പുകൾ

ഹിമാലയത്തിൽ നിന്നും 600 ദശലക്ഷം വര്‍ഷം പഴക്കമുള്ള സമുദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) ജപ്പാനിലെ നീഗാറ്റ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ പ്രീകാംബ്രിയൻ റിസർച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പടിഞ്ഞാറൻ കുമായോൺ ഹിമാലയത്തിലെ അമൃത്പൂർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി മേഖല വരെയും ഗവേഷകർ പഠനം നടത്തി. 500 മുതൽ 700 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നീണ്ട ഹിമപാതത്തിന് ഭൂമി വിധേയമാവുകയും ഒടുവിൽ കട്ടിയുള്ള ഹിമപാളികളാൽ മൂടപ്പെട്ടതായും ശാസ്ത്രജ്ഞർ പറയുന്നു. സ്‌നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഭൂമിയുടെ ചരിത്രത്തിലെ പ്രധാന ഹിമപാതങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇതിലേക്ക് കൂടുതല്‍ വെളിച്ചംവീശാന്‍ പുതിയ കണ്ടെത്തലിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry; 600 Mil­lion Years Old: Marine Fos­sils in the Himalayas
You may also like this video

Exit mobile version