Site iconSite icon Janayugom Online

കാനഡയുടെ 62 പുരാവസ്തുക്കൾ തിരിച്ചുനൽകി വത്തിക്കാൻ

കോളനിവാഴ്ചക്കാലത്ത് കാനഡയിലെ തദ്ദേശവാസികളുടെ വികാരം മാനിക്കാതെ ശേഖരിച്ച് വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന 62 പുരാവസ്തുക്കൾ ലിയോ പതിനാലാമൻ മാർപാപ്പ കാനഡയിലെ കത്തോലിക്കാ മെത്രാൻ സമിതിക്കു കൈമാറി. 1925ൽ വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി വത്തിക്കാൻ ഗാർഡൻസിൽ നടന്ന ആഗോള മിഷനറി പ്രദർശനത്തിനായി കാനഡയിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ പുരാവസ്തുക്കൾ. അന്നത്തെ കാനഡ സർക്കാർ തദ്ദേശവാസികളുടെ സംസ്കാരത്തെ മാനിക്കാതെ നിർബന്ധമായി നിയമങ്ങൾ അടിച്ചേൽപ്പിച്ചപ്പോൾ അവിടുത്തെ കത്തോലിക്കാ മിഷനുകൾ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന വിവാദം ഏറെക്കാലമായുണ്ട്.

2022ൽ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധിസംഘം വത്തിക്കാൻ സന്ദർശിച്ചിരുന്നു. ഈ സമയത്ത്, ഫ്രാൻസിസ് മാർപാപ്പ ഈ വിഷയത്തിൽ മാപ്പു പറയുകയും നീതിപൂർവമല്ലാതെ കൊണ്ടുവന്ന പുരാവസ്തുക്കൾ തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചർച്ചയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പുരാവസ്തു കൈമാറ്റം.

Exit mobile version