Site iconSite icon Janayugom Online

66 കുട്ടികള്‍ മരിച്ചു: നാല് ഇന്ത്യന്‍ നിര്‍മ്മിത കഫ്സിറപ്പുകള്‍ക്കെതിരെ മുന്നറിപ്പ് നല്‍കി ലോകാരോഗ്യ സംഘടന, അന്വേഷണം ആരംഭിച്ചു

caughsyrupcaughsyrup

ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് ചുമ, ജലദോഷ സിറപ്പുകൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന(WHO). ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി അവ ബന്ധപ്പെട്ടാണ് WHO മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ഉൽപ്പന്നങ്ങളുടെയും സാമ്പിളുകളുടെ ലബോറട്ടറി വിശകലനങ്ങളില്‍ അവയിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു. ഈ നാല് ഉല്‍പ്പന്നങ്ങളും ഗാംബിയയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മറ്റിടങ്ങളിലേക്കും വിതരണം ചെയ്യപ്പെട്ടിരിക്കാമെന്നും ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രം ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: 66 chil­dren di e: WHO issues warn­ing against four Indi­an-made cough syrups, probes

You may like this video also

Exit mobile version