Site iconSite icon Janayugom Online

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 7.62 കോടി അനുവദിച്ചു; കായിക മന്ത്രി വി അബ്ദുറഹിമാന്‍

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ 7.62 കോടി രൂപ അനുവദിച്ചതായി കായികമന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഹോസ്റ്റൽ ചെലവുകൾ, പെൻഷൻ, ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ തുക അനുവദിച്ചത്. ഇതിൽ 4.54 കോടി രൂപ കൗൺസിലിന് കീഴിലുള്ള കായിക അക്കാദമികളിലെയും ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോർഡിങ്, ലോഡ്ജിങ് ചെലവുകൾക്കായി നീക്കിവെച്ചിരിക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇതിനായി 6.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ, ബോർഡിങ്, ലോഡ്ജിങ് ചെലവുകൾക്കായി ബജറ്റിൽ നീക്കിവെച്ച 15 കോടി രൂപയിൽ 10.84 കോടി രൂപ കൗൺസിലിന് ലഭിച്ചു. കൂടാതെ, പെൻഷൻകാർക്കുള്ള പെൻഷൻ, ഹോണറേറിയം, ഓണം അലവൻസ് എന്നിവയ്ക്കായി 1.88 കോടി രൂപയും, ശമ്പളം, ഓണം അഡ്വാൻസ് തുടങ്ങിയ ആവശ്യങ്ങൾക്കായി 1.20 കോടി രൂപയും അനുവദിച്ചു.

Exit mobile version