Site iconSite icon Janayugom Online

ഹിമപാതത്തിൽ പർവ്വതാരോഹക സംഘത്തിന്റെ ബേസ് ക്യാമ്പ് തകർന്നു, ഏഴ് മരണം

നേപ്പാളിലെ മൗണ്ട് യാലുങ് റിയിലെ ബേസ് ക്യാമ്പിൽ ഹിമപാതത്തെ തുടർന്ന് അഞ്ച് പർവ്വതാരോഹകരും രണ്ട് സഹായികളും മരിച്ചു. മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ എത്തി മഞ്ഞിൽ നിന്ന് വീണ്ടെടുത്തു. ഹിമപാതത്തിൽ പരിക്കേറ്റ് അവശനിലയിലായ നാല് പർവതാരോഹകരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് തെരച്ചിൽ നടത്തുകയാണ് ഉദ്യോഗസ്ഥർ.

4,900 മീറ്റർ (16,070 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് യാലുങ് റിയിലെ ബേസ് ക്യാമ്പിൽ തിങ്കളാഴ്ച രാവിലെയാണ് ഹിമപാതം ഉണ്ടായത്. രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ മഞ്ഞുവീഴ്ച കാരണം തടസ്സം നേരിട്ടതായി ഡോൾഖ ജില്ലാ പൊലീസ് മേധാവി ഗ്യാൻ കുമാർ മഹാതോ പറഞ്ഞു. മരിച്ചവരിൽ രണ്ട് നേപ്പാളി പർവത ഗൈഡുകൾ ഉൾപ്പെടുന്നു. എന്നാൽ ശേഷിക്കുന്ന അഞ്ച് പേരുടെ ഐഡന്റിറ്റി ഇപ്പോഴും വ്യക്തമല്ല. അവരിൽ ഒരാൾ ഫ്രഞ്ച് പൗരനാണെന്ന് മഹാതോ പറഞ്ഞു.

Exit mobile version