ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. പരിശോധനയ്ക്ക് ശേഷം ആംബുലൻസിൽ ഡൽഹിയിൽ നിന്ന് മടങ്ങുകയായിരുന്ന പിൽഭിത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ ആറ് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡൽഹി-ലക്‌നൗ ദേശീയ പാതയിൽ പുലർച്ചെയായിരുന്നു അപകടം. ആംബുലൻസ് ആദ്യം റോഡ് ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് ട്രക്കിൽ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.
അപകടത്തില്‍ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരും മരിച്ചു. ഇരകളെ തിരിച്ചറിയുകയും അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. അവർ എത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary: 7 killed in ambulance-truck collision in UP; All six are from the same family
You may like this video also