Site icon Janayugom Online

മഹാരാഷ്ട്ര ആശുപത്രിയിൽ 7 രോഗികൾ കൂടി മരിച്ചു, 48 മണിക്കൂറിനുള്ളിൽ 31 മരണം

മഹാരാഷ്ട്ര നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 7 രോഗികൾ കൂടി മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളുമുണ്ട്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി. ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരിച്ച 31 രോഗികളിൽ 16 പേരും കുട്ടികളാണ്.

അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ മെഡിക്കൽ നെഗ്ളിജൻസ് ആണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. അവശ്യമരുന്നുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരുന്നുക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ അവകാശവാദം. മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ല. ആശുപത്രിയിൽ എത്തിയ രോഗികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു. മെഡിക്കൽ നെഗ്ളിജൻസ് ഉണ്ടായിട്ടില്ല. കൃത്യമായ പരിചരണം നൽകിയിട്ടും രോഗികൾ ചികിത്സയോട് പ്രതികരിച്ചില്ലെന്നും ആശുപത്രി ഡീൻ ഡോ. ശ്യാംറാവു വാക്കോട് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന 71 പേരുടെ നില അതീവഗുരുതരമാണ്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: 7 More Patients Die At Maha­rash­tra Hos­pi­tal, 31 Deaths In 48 Hours
You may also like this video

Exit mobile version