Site iconSite icon Janayugom Online

സിക്കിമില്‍ ഹിമപാതം; ഏഴ് മരണം, 20 പേർക്ക് പരിക്ക്

സിക്കിമിലെ നാഥു ലാ ചുരത്തില്‍ വൻ ഹിമപാതം. മഞ്ഞിടിച്ചിലിൽ എഴ് വിനോദസഞ്ചാരികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  20 പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടും. നിരവധിപേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ത്യ–ചൈന അതിർത്തിയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 12.20നാണ് ഹിമപാതമുണ്ടായത്.

മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സമുദ്രനിരപ്പിൽനിന്ന് 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. 23 പേരെ ഇതിനകം രക്ഷിച്ചു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

Eng­lish Sum­ma­ry: 7 tourists dead, 20 injured in Sikkim avalanche
You may also like this video

Exit mobile version