രാജസ്ഥാനില്‍ മികച്ച പോളിങ്. 199 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പോളിങ് മാറ്റിവച്ചിരുന്നു. ജയ്സാല്‍മറിലാണ് ഏറ്റവുമധികം പോളിങ്. (76.50 ശതമാനം), പാലിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്(60.71) സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി.
സിക്കാറില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ധോല്‍പൂര്‍, ദീഗ് ജില്ലകളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. പാളിയില്‍ ഡ്യൂട്ടിക്കിടെ പോളിങ് ഏജന്റും ഉദയ്പൂരില്‍ വോട്ടറും കുഴഞ്ഞുവീണ് മരിച്ചു. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 5.25 കോടി വോട്ടര്‍മാര്‍ക്കായി 51,890 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. 22.61 ലക്ഷം പുതിയ വോട്ടർമാരാണ്. 30 ന് നടക്കുന്ന തെലങ്കാന പോളിങ്ങോടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
English Summary: 70% polling in Rajasthan
You may also like this video