Site icon Janayugom Online

71 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വിലക്കി

രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വാട്‌സ്ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രതിമാസ സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു. 

50 കോടി ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. അ­ശ്ലീല അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ്, വ്യാജ വാര്‍ത്ത, വിദ്വേഷ പ്രചാരണം തുടങ്ങിയവയ്ക്ക് വേണ്ടി ഉപയോഗിച്ച അക്കൗണ്ടുകള്‍ എന്നിവയ്ക്കെതിരെയാണ് നടപടി. 

ഉപയോക്താക്കളില്‍ നിന്നും പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകള്‍ വിലക്കിയതായി മെറ്റ വ്യക്തമാക്കി. നവംബറില്‍ 8,841 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചെങ്കിലും അതില്‍ ആറെണ്ണത്തിനെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 

Eng­lish Summary;71 lakh What­sApp accounts banned
You may also like this video

Exit mobile version