പൊതുമരാമത്ത് വകുപ്പിൽ പുതുതായി സൃഷ്ടിക്കപ്പെട്ട 71 സാങ്കേതിക വിഭാഗം തസ്തികകളിൽ പി എസ് സി മുഖേന ഉടൻ നിയമനം നടക്കും. അഞ്ചു ദിവസത്തിനകം ഒഴിവുകൾ പി എസ് സിക്കു റിപ്പോർട്ട് ചെയ്യാൻ ചീഫ് എഞ്ചിനീയറോടു നിർദേശിച്ചതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതോടെ 71 അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിലാണ് കാലവിളംബം കൂടാതെ സ്ഥിരം നിയമനം നടക്കുന്നതിന് അവസരമൊരുങ്ങിയത്.
കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനു കേരള റോഡ് ഫണ്ട് ബോർഡിലെ 71 സാങ്കേതിക വിഭാഗം തസ്തികകളിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ചിരുന്നു. ഇതേതുടർന്ന് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ ഉണ്ടായ ഒഴിവുകൾ വിശേഷാൽ ചട്ട വ്യവസ്ഥകൾക്ക് വിധേയമായി നികത്താനാണ് അനുമതിയായത്.
ഇതോടെ ഫലത്തിൽ പൊതുമരാമത്ത് വകുപ്പിൽ 71 പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമാണ് ഒരുങ്ങിയത്. ഒഴിവുകൾ നികത്താൻ അതിവേഗ നടപടികളാണ് പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്നത്.
English Summary: 71 new posts in Public Works Department; Hiring soon
You may also like this video