Site iconSite icon Janayugom Online

പുതുവത്സരത്തിൽ മലയാളികൾ കുടിച്ചു തീർത്തത് 712. 96 കോടി രൂപയുടെ മദ്യം; പാലാരിവട്ടം മുന്നിൽ

പുതുവത്സരത്തിൽ മലയാളികൾ കുടിച്ചു തീർത്തത് 712. 96 കോടി രൂപയുടെ മദ്യം. സംസ്ഥാനത്തെ റെക്കോർഡ് മദ്യവിൽപനയാണിത് . കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട് ലെറ്റാണ് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്.

 

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് വിറ്റുവരവിൽ രണ്ടാംസ്ഥാനത്ത്. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട് ലെറ്റിലാണ് സാധാരാണ എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട് ലെറ്റ് . ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്.

Exit mobile version