Site iconSite icon Janayugom Online

72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു

എ കെ ആന്റണി അടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. സമീപകാലത്ത് ഏറ്റവുമധികം അംഗങ്ങള്‍ രാജ്യസഭയുടെ പടിയിറങ്ങുന്നത്.കാലാവധി കഴിയുന്നവരുടെ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

അനുഭവമാണ് അക്കാദമിക മികവിനേക്കാന്‍ വലുതെന്നും എം.പിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകും. അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മലയാളികളായ എ.കെ. ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് ആദ്യം പൂര്‍ത്തിയാകുന്നത്. പിന്നാലെ സുരേഷ് ഗോപി. ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭയില്‍ നിന്ന് പടിയിറങ്ങും.

Eng­lish Sum­ma­ry: 72 MPs com­plete their term and enter the Rajya Sabha

You may also like this video:

Exit mobile version