Site iconSite icon Janayugom Online

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 73 കോടി അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും അധിക വിഹിതവും സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839 രൂപയും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314 രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000 രൂപയും ചേർത്താണ് അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്‌. അനുവദിച്ച തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടുകളിലേക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

Exit mobile version