Site iconSite icon Janayugom Online

750 കോടിയുടെ ബാങ്ക് തട്ടിപ്പ്: പേന നിര്‍മ്മാതാക്കളായ റോട്ടോമക്കിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

പ്രമുഖ പേന നിര്‍മ്മാതാക്കളായ റോട്ടോമാക്കിനെതിരെ 750 കോടിയിലധികം രൂപ പിഴ ചുമത്തി സിബിഐ. കാണ്‍പൂര്‍ ആസ്ഥാനമായുള്ള റോട്ടോമാക്ക് ഗ്ലോബലിനും ഡയറക്ടര്‍മാര്‍ക്കുമെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനുപിന്നാലെയാണ് നടപടി. 

ഡയറക്ടര്‍മാരായ സാധന കോത്താരി, രാഹുല്‍ കോത്താരി എന്നിവര്‍ക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. കണ്‍സോര്‍ഷ്യം അംഗങ്ങളുടെ പരാതിയില്‍ റോട്ടോമാക്ക് നേരത്തെ തന്നെ സിബിഐയുടെയും ഇഡിയുടെയും അന്വേഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പേയ്മെന്റുകള്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് 2016ല്‍ റോട്ടോമാക്കിന്റെ ആസ്തി നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. കമ്പനിക്ക് മൊത്തം 2,919 കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് ബാങ്ക് നേരത്തെ തന്നെ 11 കത്തുകള്‍ സ്ഥാപനത്തിന് അയച്ചിരുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് നടത്തിയ ഫോറൻസിക് ഓഡിറ്റ്, അക്കൗണ്ട് ബുക്കുകളിൽ കൃത്രിമം നടന്നതായും എൽസികളിൽ നിന്ന് ഉണ്ടാകുന്ന ബാധ്യതകൾ വെളിപ്പെടുത്താത്തതായും സിബിഐ ചൂണ്ടിക്കാട്ടി.

വിൽപ്പന കരാറുകൾ, സാധനങ്ങളുടെ ബില്ലുകൾ, അനുബന്ധ യാത്രകൾ എന്നിവയിലും ക്രമക്കേട് കണ്ടെത്തിയതായി ഓഡിറ്റ് കണ്ടെത്തി. കമ്പനി ബാങ്കിനെ കബളിപ്പിച്ച് ഫണ്ടുകൾ തട്ടിയെടുത്തതായും സാമ്പത്തിക നഷ്‌ടത്തിന് പുറമെ 750.54 കോടി രൂപയുടെ അനധികൃത ലാഭവും ഉണ്ടാക്കിയെന്നും ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: 750 crore bank fraud: CBI reg­is­ters case against pen mak­er Rotomak

You may also like this video

Exit mobile version