ഇന്ത്യയിലെ സർക്കാർ ജീവനക്കാരുടെ ആദ്യ പണിമുടക്കിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാചരണം ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ഡിസംബർ 15 മുതൽ 22 വരെ കോഴിക്കോട് വെച്ച് നടത്തും. വാർഷികാചരണം വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. പി കെ നാസർ, എം യു കബീർ, ടി എം സജീന്ദ്രൻ, പി വി മാധവൻ, രതീഷ് കുമാർ കെ, സി പി സദാനന്ദൻ, ഡോ. മിഥുൻ, ശശിധരൻ കുളങ്ങര, മെഹമ്മൂദ് പി എന്നിവർ സംസാരിച്ചു. ജയപ്രകാശൻ കെ നന്ദി പറഞ്ഞു.
1947 ഡിസംബർ 15 മുതൽ 22 വരെയായിരുന്നു ഇന്ത്യയിലെ സർക്കാർ ജീവനക്കാരുടെ ആദ്യ പണിമുടക്ക് നടന്നത്. യുദ്ധാനന്തര കാലത്തെ രൂക്ഷമായ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വേതന തുല്യതയ്ക്ക് വേണ്ടി നടന്ന പണിമുടക്ക് ഐതിഹാസികവും പിൽക്കാല സമര പരമ്പരകൾക്ക് ആവേശവുമായിരുന്നു.
English Summary: 75th anniversary of the first strike by government employees
You may also like this video