Site iconSite icon Janayugom Online

നെൽകൃഷി വികസനത്തിന് 76 കോടി, തീരസംരക്ഷണത്തിന് നൂറ് കോടി

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ നടത്തിയേക്കും. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം അവതരിപ്പിച്ചേക്കും

തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 1700 രൂപയാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ നെല്‍കൃഷി വികസനത്തിന് 76കോടി യും, തീരസംരക്ഷണത്തിന് 100 കോടിയും ബജറ്റില്‍ വകയിരുത്തുന്നു

Eng­lish Summary:76 crore for pad­dy devel­op­ment and 100 crore for coastal protection

You may also like this video:

Exit mobile version