നടി ആലിയ ഭട്ടിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റില്‍. നടിയെ വഞ്ചിക്കുകയും അവരുടെ നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിലാണ് വേദികയെ അറസ്റ്റുചെയ്തിരിക്കുന്നത്.
ആലിയ ഭട്ടിന്റെ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന വേദിക, 2022 ഓഗസ്റ്റ് മുതൽ 2024 വരെയുള്ള രണ്ട് വർഷ കാലയളവില്‍ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 76 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തൽ. ഈ വർഷം ആദ്യം മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ സോണി ഭട്ടാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

