തദ്ദേശീയ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് 76,390 കോടിയുടെ സൈനിക ആയുധങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി.
ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) അംഗീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
നാവിക സേനയ്ക്കായി 36,000 കോടി ചെലവില്‍ അത്യാധുനിക സംവിധാനങ്ങളുള്ള യുദ്ധക്കപ്പലുകള്‍ വാങ്ങാനും അംഗീകാരം നല്‍കി. നിരീക്ഷണങ്ങള്‍ക്കും തിരച്ചിൽ, ആക്രമണം, തീരദേശ പ്രതിരോധം എന്നിവയ്ക്കും ഇവ ഉപയോഗപ്പെടുത്താന്‍ കഴിയും.
English Summary: 76,390 crore for arms procurement
You may like this video also