Site iconSite icon Janayugom Online

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ 12 വയസ്സുള്ള ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ് ഷോൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Eng­lish Summary:7th class stu­dent drowned in riv­er in Thrissur
You may also like this video

Exit mobile version