മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.
English Summary: 8 month old baby girl dies
You may also like this video