Site iconSite icon Janayugom Online

നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച് കുട്ടികളുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് എയര്‍പ്പോര്‍ട്ടില്‍ നിന്ന് മടങ്ങിയവര്‍

ഉംറ കഴിഞ്ഞ് മടങ്ങിയ ആളെ വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസ്സിന് പിന്നിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകരയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട് ടൂറിസ്റ്റ് ബസ്സിന് പിറകില്‍ കാറിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളുമുണ്ട്. കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

കാക്കൂര്‍ കാവടിക്കല്‍ സ്വദേശികളായ സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീര്‍(5), റവാഹ്(8), സിനാന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ എത്തിയതായിരുന്നു കുടുംബം. റോഡരികില്‍ നിര്‍ത്തിയിട്ട് ബസ്സ്, കാര്‍ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version