Site iconSite icon Janayugom Online

8 മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് വയ്ക്കും: നിരസിച്ചാല്‍ അവരുടെ അമ്മമാരെ ബലാ ത്സംഗം ചെയ്യും

girl rapedgirl raped

വായ്പാ- ഭൂമി ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടാണ് പെണ്‍കുട്ടികളെ ലേലത്തിന് വിധേയയാക്കുന്നത്. ഒത്തുതീര്‍പ്പാക്കേണ്ട കേസുകളില്‍ ജാതി പഞ്ചായത്തുകള്‍ എടുക്കുന്ന തീരുമാനമാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളെ ലേലം ചെയ്യുന്നതും അമ്മമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍ സംബന്ധിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എന്‍എച്ച്ആര്‍സി സ്വമേധയാ കേസെടുത്താണ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇങ്ങനെ ലേലത്തിനെടുക്കുന്ന പെണ്‍കുട്ടിയെ വില്‍ക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യാമെന്നും പഞ്ചായത്തുകള്‍ പുറത്തുവിടുന്ന ഉത്തരവില്‍ പറയുന്നുണ്ട്. എട്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ മാത്രമേ ഇവര്‍ വില്‍പ്പനയ്ക്കെടുക്കൂ.
ലേലം ചെയ്തശേഷം പെണ്‍കുട്ടികളെ യുപി, മധ്യപ്രദേശ്, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും അയയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ അയയ്ക്കുന്ന പെണ്‍കുട്ടികള്‍ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രാജസ്ഥാനില്‍ നടക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് എന്‍എച്ച്ആര്‍സി വ്യക്തമാക്കി.
രാജസ്ഥാനിലെ ചില ജില്ലകളില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്നും അത് നിരസിക്കുന്ന പെണ്‍കുട്ടികളുടെ അമ്മമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാണിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) നോട്ടീസ്. രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം കമ്മീഷന് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry: 8 to 18-year-old girls put up for auc­tion: If they refuse, their moth­ers are rap ed

You may like this video also

Exit mobile version