Site icon Janayugom Online

80 കോടി രൂപയുടെ നികുതി വെട്ടിപ്പ്; മലപ്പുറം സ്വദേശി അറസ്റ്റില്‍

ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജിഎസ്‍ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ സ്വദേശി രാഹുലിനെയാണ് (28) തൃശൂർ ജിഎസ്‍ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി ജ്യോതിലക്ഷ്മിയും സംഘവും അറസ്റ്റ് ചെയ്തത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. 

നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ ബനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് തട്ടിപ്പിൽ പങ്കാളിയായ വ്യക്തിയാണ് രാഹുൽ. അസിസ്റ്റന്റ് ടാക്‌സ് ഓഫീസർമാരായ ഫ്രാൻസി ജോസ് ടി, സ്മിത എൻ, ജേക്കബ് സി എൽ, ഷക്കീല ഒ എ, ഉല്ലാസ് ഒ എ, സരിത കൃഷ്ണൻ, ഷാജു ഇ ജെ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം മേഖല ജിഎസ്‍ടി (ഐബി) വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ജോൺസൺ ചാക്കോ അന്വേഷണത്തിന് നേതൃത്വം നൽകി.

Eng­lish Summary:80 crore tax eva­sion; A native of Malap­pu­ram was arrested
You may also like this video

Exit mobile version