Site iconSite icon Janayugom Online

80,000 തൊട്ട് സെന്‍സെക്സ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്റ് കടന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 70 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 80,050 പോയിന്റും 0.70 ശതമാനം ഉയര്‍ന്ന നിഫ്റ്റി 24,300 പോയിന്റും കടന്നിട്ടു തിരിച്ചിറങ്ങി.

ബജറ്റിന് മുന്നോടിയായി ബാങ്ക്, ധനകാര്യ കമ്പനി ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കി. രണ്ടു മേഖലകളുടെയും സൂചികകള്‍ 1.65 ശതമാനത്തിലധികം കയറി. എച്ച്ഡിഎഫ്‌സി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വലിയ നേട്ടമാണുണ്ടാക്കിയത്. ഊര്‍ജം, ഓട്ടോമൊബൈല്‍ സെക്ടറുകളും ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി.

അന്താരാഷ്ട്ര സാഹചര്യങ്ങളും ഇന്ത്യന്‍ വിപണിയ്ക്ക് അനുകൂലഘടകമായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായി പ്രതീക്ഷ പങ്കുവച്ചതും നേട്ടമായി. വരുംദിവസങ്ങളിലും വിപണിയില്‍ കുതിപ്പ് തുടരാനാണ് സാധ്യത. കഴിഞ്ഞ ആറ് മാസത്തിനിടെ സൂചികകളില്‍ പത്ത് ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്.

Eng­lish Summary:

You may also like this video

Exit mobile version