Site icon Janayugom Online

നാഗാലാന്‍ഡില്‍ 85.48 ശതമാനം; മേഘാലയയില്‍ 77.63

election

മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നാഗാലാന്‍ഡില്‍ 85.48 ശതമാനം പോളിങ് രേഖപ്പെടുത്തി. 77.63 ശതമാനം പോളിങ്ങാണ് മേഘാലയയില്‍ രേഖപ്പെടുത്തിയത്. 60 നിയമസഭാ മണ്ഡലങ്ങള്‍ വീതമുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 സീറ്റുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഒരു സീറ്റിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയത്. മുന്‍ ആഭ്യന്തര മന്ത്രിയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ എച്ച് ഡി ആര്‍ ലിങ്ദോ അന്തരിച്ചതിനെ തുടര്‍ന്ന് മേഘാലയയിലെ സൊഹിയോങ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 

ത്രിപുരയില്‍ ഈ മാസം 16ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. മാര്‍ച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് നടന്ന തമി‌‌ഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റില്‍ 74.79, ബംഗാളിലെ സാഗര്‍ദിഗി 73.49, ഝാര്‍ഖണ്ഡിലെ രാംഗഢ് 67.96 എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: 85.48 per­cent in Naga­land; 77.63 in Meghalaya

You may also like this video

Exit mobile version