88 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ. ജൂലൈ 31ലെ കണക്ക് പ്രകാരം 42,000 കോടി രൂപ മൂല്യം വരുന്ന 2000 രൂപ നോട്ടുകളാണ് വിനിമയത്തിലുള്ളത്. മേയ് 19-ാം തീയതി വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 88 ശതമാനവും തിരിച്ചെത്തിയിട്ടുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.
സര്‍ക്കുലേഷനിലുള്ളതില്‍ 3.14 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. അടുത്ത രണ്ട് മാസം കൂടി പൊതുജനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. 2018–19 സാമ്പത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.
English Summary: 88 percent of Rs 2000 notes were also returned
You may also like this video

