Site iconSite icon Janayugom Online

എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

വീട്ടിൽ നിന്നും കടയിലേക്ക് പോയ പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ഹരിയാനയിലെ ഫരീദാബാദിൽ സംഭവം നടന്നത്. സെക്ടർ 18 മാർക്കറ്റിലേക്ക് പോയ അനുജത്തിയെ നേരം വൈകിയിട്ടും കാണാതായതോടെ സഹോദരി പൊലീസിനെ സമീപിക്കുകയായിരുന്നു. രാത്രി മുഴുവൻ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പുലർച്ചെ നാലരയോടെ മുറിവേറ്റ് അവശയായ നിലയിൽ വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

കാറിലെത്തിയ നാലംഗ സംഘം പെൺകുട്ടിയെ ബലമായി കാറിൽക്കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അബോധാവസ്ഥയിലാക്കിയ ശേഷം നാലുപേരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും, തുടർന്ന് പുലർച്ചയോടെ വഴിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപെട്ടെന്നുമാണ് കുടുംബം പൊലീസിൽ നൽകിയ പരാതി. കുടുംബത്തിൻ്റെ പരാതിയിൽ അജ്ഞാതരായ യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തതിനാൽ പെൺകുട്ടിക്ക് മതിയായ കൗൺസിലിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. പൊലീസ് പ്രദേശത്തെയും സെക്ടർ 18 മാർക്കറ്റിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്. കുറ്റക്കാരെ വൈകാതെ പിടികൂടാൻ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. 

Exit mobile version