Site iconSite icon Janayugom Online

ഓടുന്ന ബസുകൾക്കിടയിൽപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറ്റു; അപകടം സ്കൂളിലേക്ക് പോകുംവഴി

മലപ്പുറം തിരൂരിൽ ഓടുന്ന സ്വകാര്യ ബസുകൾക്കിടയിൽ പെട്ട് കൈക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് വിരല്‍ നഷ്ടമായത്. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ചിരുന്ന വിദ്യാർത്ഥിയുടെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല.

Exit mobile version