നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണി സ്വദേശികളായ രതീഷ്-ബിന്ദു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം അനന്തുവിന് രക്ഷിതാക്കളുമായി തർക്കമുണ്ടായിരുന്നതായും, ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പ്രാഥമിക സൂചന. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; രക്ഷിതാക്കളുമായുള്ള തർക്കമാണ് കാരണമെന്ന് സൂചന

