മധ്യപ്രദേശില്‍ 90 വയസുകാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ജബല്‍പൂരില്‍ നിന്ന് ഷഹ്‌ദോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വയോധികയാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി നല്‍കിയത്. ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ ഇയാള്‍ സ്ത്രീയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനായാണ് വയോധിക ഷാഹ്‌ദോളിലെത്തിയത്.
വ്യാഴാഴ്ച രാത്രി വൈകിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെങ്കിലും രാത്രി സ്റ്റേഷനില്‍ തങ്ങി രാവിലെയാണ് വയോധിക ബന്ധുവീട്ടിലേക്ക് യാത്ര തിരിച്ചത്. അന്ദ്ര ഗ്രാമം വരെ ഇവര്‍ ഓട്ടോറിക്ഷയിലാണ് എത്തിയത്. തുടര്‍ന്ന് പോകാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ വയോധിക റോഡിലിറേങ്ങേണ്ടി വന്നു. തുടര്‍ന്നാണ് പ്രതിയെ കണ്ടുമുട്ടുന്നതും ലിഫ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും വയോധിക പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
English Summary: 90-year-old woman allegedly raped by man
You may also like this video