ഈ വർഷം മാർച്ച് 31 മുതൽ ഇടയിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ചെലവഴിച്ചത് 900 കോടി രൂപയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. 2020 മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത്രയധികം പണം രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെലവഴിച്ചിട്ടുള്ളത്. ഇപ്പോഴും ബാങ്കുകളിൽ 3,000 കോടി രൂപ ഉണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.
“2020 ഫെബ്രുവരി 5 മുതൽ 2023 മാർച്ച് 31 വരെ ക്ഷേത്ര നിർമ്മാണത്തിനായി 900 കോടി രൂപ ചെലവഴിച്ചു, കൂടാതെ 3,000 കോടിയിലധികം രൂപ ഇപ്പോഴും ട്രസ്റ്റിന്റെ ബാങ്കുകളിൽ അവശേഷിക്കുന്നു,” ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
2025 ജനുവരിയോടെ മൂന്ന് ഘട്ടങ്ങളിൽ ക്ഷേത്രം പൂർത്തിയാകുമെന്ന് ചമ്പത്ത് റായ് പറഞ്ഞു.
English Summary: 900 crore rupees have been spent on the Ram temple till March this year!
You may also like this video