Site icon Janayugom Online

ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ

ബിഹാറിലെ കട്ടിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ.
സ്‌കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയപ്പോളാണ് കുട്ടികളുടെ അക്കൗണ്ടില്‍ 900 കോടിയിലധികം രൂപയുള്ളതായി കണ്ടത്. ഇതുകണ്ട കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി.

കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളുമാണ് പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയത്. കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെ കോടികളുടെ ഇടപാടും കണ്ടെത്തി. ഇതോടെ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഒരുപോലെ ഞെട്ടി. ഇതോടെ പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ. യൂണിഫോമിനായി സര്‍ക്കാര്‍ നല്‍കുന്ന പണം വന്നോ എന്ന് അറിയാനായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണു കോടികളുടെ നിക്ഷേപം കണ്ടത്. ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. പണമയക്കുന്ന കമ്ബ്യൂട്ടറിലെ തകരാറാണെന്നും പണം പിന്‍വലിക്കുന്നതു മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജന്‍ മനോജ് ഗുപ്ത അറിയിച്ചു.

കട്ടിഹാര്‍ ജില്ല മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര ബാങ്ക് മാനേജരോട് റിപ്പോര്‍ട്ട് തേടി. ബിഹാറില്‍ നേരത്തേ രഞ്ജിദാസ് എന്ന അദ്ധ്യാപകന്റെ അക്കൗണ്ടിലേക്കു സമാനമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു.

Eng­lish Sum­ma­ry : 900 crores cred­it­ed to bank account of sixth stan­dad student

You may also like this video :

Exit mobile version