2021ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 91 ഉദ്യോഗാർത്ഥികൾക്ക് നിയമനം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുൻഗണനക്രമത്തില്‍ വരാതിരിക്കുക, മെഡിക്കല്‍ സാഹചര്യങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമനം നല്‍കാത്തതെന്നാണ് വിവരങ്ങള്‍. യുപിഎസ്‌സി ശുപാര്‍ശ ചെയ്ത 748 ഉദ്യോഗാര്‍ത്ഥികളില്‍ 91 പേരെ ഡിസംബര്‍ ഏഴ് വരെ നിയമിക്കാനാകില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകീഴില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളായുള്ള ആറ് പേരെ പിന്നാക്ക വിഭാഗത്തിനുകീഴില്‍ പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ നിയമനം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (എസ്ഇബിസി) ക്രീമി ലെയർ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
English Summary: 91 Civil Services exam passers yet to get appointed: Figures out
You may also like this video