Site iconSite icon Janayugom Online

ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 91മരണം

സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 91 പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് ഫ്രീടൗണില്‍ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റവരിൽ 30ഓളം പേരുടെ നില അതീവ ഗുരുതരമാണ് അതികൃധര്‍ വ്യക്തമാക്കി.

തലസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും നൂറിലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് രാജ്യത്തിന്റെ ഡെപ്യൂട്ടി ആരോഗ്യമന്ത്രി അമര ജംബായി റോയിട്ടേഴ്സിനോട് പറഞ്ഞു. ബസുമായി കൂട്ടിയിടിച്ച ടാങ്കറിൽ നിന്ന് ചോർന്ന ഇന്ധനം ശേഖരിക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് അതികൃധര്‍ അറിയിച്ചു .

സംഭവത്തെ തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ജുൽദെ ജലോ ആശുപത്രികൾ സന്ദർശിച്ചു. ദുരിതാശ്വാസ ഏജൻസികൾ പ്രവർത്തനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും ആഫ്രിക്കൻ രാജ്യങ്ങളിൽ ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ച് നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 2019ൽ ടാൻസാനിയയിലുണ്ടായ ടാങ്കർ സ്ഫോടനത്തിൽ 57 പേരാണ് മരിച്ചത്. 2018ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സമാനമായ അപകടത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

eng­lish sum­ma­ry: 91 killed as fuel tanker explodes

you may also like this video

Exit mobile version