Site iconSite icon Janayugom Online

92 അഭയാര്‍ത്ഥികളെ ന ഗ്നരാക്കി; അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് യുഎന്‍

തുര്‍ക്കിയുമായി അ­തിര്‍ത്തി പങ്കിടുന്ന ഗ്രീസ് മേ­ഖലയില്‍ 92 അഭയാര്‍ത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവ­ത്തില്‍ യുഎന്‍ അടിയന്തര അ­ന്വേഷണം ആവശ്യപ്പെട്ടു. അ­ഭയാര്‍ത്ഥി സംഘത്തിന്റെ ചി­ത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നതും മാനസിക സംഘര്‍ഷമുണ്ടാക്കുന്നതുമാണെന്ന് യുഎന്‍എച്ച്സിആര്‍ വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലും സിറിയയിലും നിന്നുള്ള അഭയാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ചിലരുടെ ദേഹത്ത് മുറിപ്പാടുകളുമുണ്ടായിരുന്നു. റബ്ബര്‍ തോ­ണിയില്‍ എവ്റോസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയതെന്ന് ഗ്രീക്ക് പൊലീസ് പറഞ്ഞു. 

കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തുര്‍ക്കി സൈന്യമാണ് ഇവരെ വിവസ്ത്രരാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഗ്രീസും ആ­വശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും പ്രാഥമിക ചികിത്സയും നല്‍കി ഇവരെ ഗ്രീസിലെ വടക്കുകിഴക്കന്‍ പ­ട്ടണമായ ഒറസ്റ്റിയാഡയിലേക്ക് മാറ്റിയതായും യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ അവരുമായി സംസാരിക്കുമെന്നും ഗ്രീക്ക് ഭരണകൂടം അറിയിച്ചു. 

Eng­lish Summary:92 refugees stripped naked; The UN announced an urgent investigation
You may also like this video

Exit mobile version