കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും എതിരെ അഞ്ച് വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത 962 കേസുകള്‍ നിലനില്‍ക്കുന്നതായി അമിക്കസ്‌ക്യൂറി വിജയ് ഹന്‍സാരിയ സുപ്രീം കോടതിയെ അറിയിച്ചു.
സാമാജികര്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് ഒടുവില്‍ പരിഗണിച്ച ഒക്ടോബര്‍ പത്തിനാണ് ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, 16 ഹൈക്കോടതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങളാണ് സുപ്രീം കോടതിക്ക് കൈമാറിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ നിന്നും സ്ഥിരമായി വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
English Summary: 962 pending cases against people’s representatives
You may also like this video