Site iconSite icon Janayugom Online

97.69 ശതമാനം 2000 രൂപാ നോട്ടുകളും തിരിച്ചെത്തി

97.69 ശതമാനം 2000 രൂപാ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2024 മാര്‍ച്ച് 29 വരെയുള്ള കണക്കാണ് ആര്‍ബിഐ പുറത്തുവിട്ടത്. 2023 മേയ് 19ന് രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്. നിലവിലിത് 8,202 കോടി രൂപയായി കുറഞ്ഞു. കള്ളപ്പണം കണ്ടെത്താനെന്ന പേരിലായിരുന്നു മോഡി സര്‍ക്കാര്‍ 2000 നോട്ടുകള്‍ ഉള്‍പ്പെടെ നിരോധിച്ചത്. എന്നാല്‍ മൂന്ന് ശതമാനത്തില്‍ താഴെ നോട്ടുകള്‍ മാത്രമാണ് വിനിമയത്തില്‍ ബാക്കിയാകുന്നത്. 

ഇത് കേന്ദ്രസര്‍ക്കാരിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള റിസര്‍വ് ബാങ്കിന്റെ 19 ഓഫിസുകള്‍ വഴി 2000 നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും അവസരമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ആര്‍ബിഐ ഓഫിസിലാണ് നോട്ട് മാറ്റിയെടുക്കാന്‍ കഴിയുക. 

Eng­lish Sum­ma­ry: 97.69 per­cent of Rs 2000 notes were returned

you may also like this video

Exit mobile version