പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.18 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 6,471 കോടി രൂപവരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാത്രമാണ് ഇനി തിരികെ എത്താനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 2023 മേയ് 19നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കിയത്.
2023 മേയ് 19ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയില്‍ വിനിമയത്തിലുണ്ടായിരുന്നത്. ഇത് കഴിഞ്ഞമാസം അവസാനത്തോടെ 6,471 കോടിയായി കുറഞ്ഞുവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമേ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കൂ. രാജ്യത്ത് എവിടെ നിന്നും തപാല്‍ ഓഫിസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ റിസര്‍ബാങ്ക് ഓഫിസുകളിലേക്ക് അയയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

