Site iconSite icon Janayugom Online

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് അയിരൂരില്‍ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ സഹോദരൻ അറസ്റ്റില്‍. കുടുംബ പ്രശ്നം കാരണം ഇയാൾ കുറച്ചുകാലമായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവരുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. 

Exit mobile version