പുതുപ്പാടി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർത്ഥികള്‍ ക്രൂരമായി മർദ്ദിച്ചു. അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിൽ അജിൽ ഷാൻ്റെ തലയിലും കണ്ണിനും പരിക്കേറ്റു. നാല് മാസം മുൻപ് അടിവാരം പള്ളിയിൽ അജിൽ ഷാൻ്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായ ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഈ വാക്കുതർക്കത്തിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണമെന്നും അവർ പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും, രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷിതാക്കളെ വിവരം അറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ താമരശ്ശേരി പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഒമ്പതാംക്ലാസുകാരന് ക്രൂരമർദ്ദനം; പത്താംക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി

