Site icon Janayugom Online

തോട്ടില്‍ വീണ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 10 വയസുകാരന്‍ തോട്ടില്‍ വീണു മരിച്ചു. ദേവ് ആണ് മരിച്ചത്. വൈകിട്ട് 4.45നാണ് സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തേക്കിറങ്ങിയ അച്ഛന്റെ കൂടെ കുട്ടിയും പുറത്തേക്ക് പോവുകയായിരുന്നു.ഗേറ്റ് തുറന്ന് കടന്ന കുട്ടി വീടിന് മുന്നിലുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. മഴയെതുടര്‍ന്ന് തോട്ടില്‍ ഒഴുക്ക് ഉണ്ടായിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഒരു കുളത്തിനടുത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:A 10-year-old boy fell into a ravine and died
You may also like this video

Exit mobile version