ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പത്ത് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്‌വയിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനമേറ്റത്.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. പാണ്ഡാനയിലെ ട്യൂഷന് പോകുന്ന വഴിയാണ് പത്ത് വയസുകാരനെ പ്രതിയായ അജയ് തടഞ്ഞുനിർത്തി “ജയ് ശ്രീറാം” എന്ന് വിളിക്കാൻ നിർബന്ധിച്ചത്. വിസമ്മതിച്ചപ്പോൾ രണ്ടുതവണ അടിച്ചെന്നും കുട്ടി പറഞ്ഞു. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടർന്ന് വീട്ടുകാർ പാണ്ടാന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഐപിസി 295, ഐപിസി 323 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന് ശേഷം തെളിവ് ലഭിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: A 10-year-old boy was brutally beaten for asking him to call Jaishreeram
You may also like this video