10 വയസ്സുകാരിയെ പീഡിപ്പിച്ച 74കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചാക്കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടന്ന് രാജാക്കാട് പൊലീസിന് പരാതി നൽകുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്തിരിക്കുകയാണ് പൊലീസ്.
10 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടി പൊലീസ്

