Site iconSite icon Janayugom Online

വീട്ടില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീട്ടില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മീനംകൊല്ലി ‘കനിഷ്‌ക നിവാസില്‍’ കുമാറിന്റെ മകള്‍ കനിഷ്‌കയാണ് (16) മരിച്ചത്.ഞായറാഴ്ച വൈകീട്ടുമുതല്‍ കനിഷ്‌കയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പുല്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പുല്പള്ളി ടൗണിലെ അനശ്വര ജങ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‌ക.

Exit mobile version