Site icon Janayugom Online

കോഴിക്കോട്ട് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം: പന്ത്രണ്ടുകാരന് രോഗം സ്ഥീരികരിച്ചു

ameba

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. സ്ഥിരീകരണത്തിനായി പോണ്ടിച്ചേരിയിലെ പരിശോധന ഫലം കൂടി കാത്തിരിക്കുകയായിരുന്നു. ഇന്നാണ് ഫലം പുറത്തുവന്നത്. പ്രാഥമികമായി രോഗത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചികിത്സ ആരംഭിച്ചിരുന്നു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. 

കുട്ടി കുളിച്ച ഫറോക്ക് കോളജിനടുത്ത അച്ചനമ്പലം കുളത്തിലെ ജലത്തിന്റെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കുളം പൊതുജനങ്ങൾ ഉപയോഗിക്കുന്നത് നഗരസഭ വിലക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂർ സ്വദേശിനിയായ 13കാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ ദക്ഷിണ (13) ആണ് മരിച്ചത്. കഴിഞ്ഞ മാസം മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരിയും ഇതേ രോഗം ബാധിച്ചു മരിച്ചിരുന്നു.

Eng­lish Sum­ma­ry: A 12-year-old from Kozhikode was diag­nosed with amoe­bic encephalitis

You may also like this video

Exit mobile version