ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം കുഴി ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരിക്ക് ഗുരുതര പരിക്ക്. ജമീല ബീ എന്ന പെൺകുട്ടിക്കാണ് പരിക്കേറ്റത്. ഷാപൂർ സെക്ടറിലെ സോകുദ്-ബാഗ്യാൽ ധാരഗ്രാമത്തിന് സമീപത്താണ് സംഭവം.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൂഞ്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
english summary;A 12-year-old girl has been injured in a landmine blast in Kashmir
you may also like this video;