Site iconSite icon Janayugom Online

കൂട്ടുകാരിക്കൊപ്പം പുഞ്ചയിൽ പോയ 12കാരി മുങ്ങിമരിച്ചു

ചുനക്കരയിൽ കൂട്ടുകാരിക്കൊപ്പം പുഞ്ചയിൽ പോയ 12 വയസുകാരി മുങ്ങിമരിച്ചു. അടൂർ മണക്കാല സ്വദേശികളായ ശ്രീജ — ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂട്ടുകാരിക്കൊപ്പം സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയത്. ദേവനന്ദയെ കാണാതായതോടെ നടന്ന തിരച്ചലിൽ വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

Eng­lish Summary:A 12-year-old girl who went to Pun­ja with her friend drowned

You may also like this video

Exit mobile version