തിരുവോണനാളിൽ താമരശ്ശേരിയിൽ നിന്ന് കാണാതായ 13കാരനായ വിജിത്തിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയിൽ നിന്നാണ് കോടഞ്ചേരി പൊലീസ് കുട്ടിയെ കണ്ടെത്തിയത്. വിജിത്തിനെ വൈകുന്നേരത്തോടെ നാട്ടിൽ തിരിച്ചെത്തിക്കും.
കോടഞ്ചേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാലു സെൻ്റ് ഉന്നതിയിലെ വിനീത് – സജിത ദമ്പതികളുടെ മകനാണ് വിജിത്ത് വിനീത്. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
തിരുവോണ ദിവസമായ രാവിലെ 11 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ വിജിത്ത് കൂട്ടുകാർക്കൊപ്പം താമരശ്ശേരിയിൽ സിനിമ കാണാൻ പോയിരുന്നു. വൈകീട്ട് ഈങ്ങാപ്പുഴയിൽ പോയ ശേഷം തിരികെ ആറ് മണിയോടെ താമരശ്ശേരി ചുങ്കത്ത് എത്തി. പിന്നീട് രാത്രി എട്ട് മണിയോടെ ഓമശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് കുട്ടിയെ കാണാതായത്.

