Site iconSite icon Janayugom Online

ഷാർജയിൽ വാഹനമിടിച്ച് 14 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഷാർജയിൽ വാഹനമിടിച്ച് 14 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുട്ടിയെഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകായായിരുന്നു. ഡ്രൈവറെ ഷാർജ പൊലീസ് പിന്നീട് പിടികൂടി. നവംബർ 3‑നാണ് അപകടം ഉണ്ടായത്. വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ വീടിന് മുമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ സഹോദരൻ അപകടം കാണുകയും ഓടിച്ചെന്ന് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് പൊലീസ് അറിയിച്ചു.

Exit mobile version